100 വയസുകാരുടെ വിഭാഗത്തിലുള്ള 100 മീറ്റര്‍ റേസില്‍ ഒരു മിനിട്ട് 27 സെക്കന്‍ഡ്‌സിനുള്ളിലാണ് കൗര്‍ ഫിനിഷിങ് ലൈനിലേക്ക് ഓടിയെത്തിയത്.

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നടന്ന കായിക മത്സരത്തില്‍ നൂറാം വയസ്സില്‍ ഇന്ത്യന്‍ മുത്തശ്ശി നേടിയത് മൂന്നു സ്വര്‍ണം. പ്രായപരിധിയില്ലാത്ത സ്‌പോര്‍ട്‌സ് എന്ന വിശേഷണവുമായി നടത്തിവരുന്ന ‘അമേരിക്കാസ് മാസ്റ്റര്‍ ഗെയിംസി’ല്‍ നൂറുവയസുകാരിയായ മന്‍ കൗര്‍ സ്വന്തമാക്കിയത് മൂന്ന് സ്വര്‍ണ മെഡലുകളാണ്.

ഷോട്ട്പുട്ട്, ജാവലിന്‍, ഓട്ടം എന്നിവയ്ക്കാണ് ഈ ചണ്ഡിഗഡ് സ്വദേശിനി സുവര്‍ണനേട്ടം കരസ്ഥമാക്കിയത്. 100 വയസുകാരുടെ വിഭാഗത്തിലുള്ള 100 മീറ്റര്‍ റേസിലെ ഏക മത്സരാര്‍ഥിയായിരുന്നു കൗര്‍. ഒരു മിനിട്ട് 27 സെക്കന്‍ഡ്‌സിനുള്ളിലാണ് കൗര്‍ ഫിനിഷിങ് ലൈനിലേക്ക് ഓടിയെത്തിയത്. കാനഡയിലെ വാന്‍കൗറിലാണ് മാസ്റ്റര്‍ ഗെയിംസ് അരങ്ങേറിയത്.

newyork - indian - grandmother 100years old