ന്യൂഡൽഹി:റിയോ ഒളിമ്പിക്സിൽ വെള്ളിമെഡൽ നേടിയ പി വി സിന്ധുവിനോടുളള ആദര സൂചകമായി സിആർപിഎഫ്‌ കമാണ്ടന്റ്‌ പദവി നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന്‌ അവശ്യമായ അനുമതികളെല്ലാം നേടിയ ശേഷമായിരുന്നു സി ആർ പി എഫിന്റെ പ്രഖ്യാപനം.ഇതോടൊപ്പം സിന്ധുവിനെ സിആർപിഎഫിന്റെ ബ്രാൻഡ്‌ അംബാസഡറായും നിയമിച്ചിട്ടുണ്ട്‌. സിന്ധുവിന്റെ സമ്മതവും സി ആർ പി എഫ്‌ നേടിയിരുന്നു. ഖേൽ രത്ന പുരസ്കാരം കിട്ടിയതിന്‌ തൊട്ടുപിന്നാലെയാണ്‌ സിന്ധുവിന്‌ സി ആർ പി എഫിന്റെ അംഗീകാരം. നേരത്തേ, ബി എസ്‌ എഫ്‌ ഇന്ത്യൻ ക്രിക്കറ്റ്‌ താരം വിരാട്‌ കോഹ്ലിയെ ബ്രാൻഡ്‌ അംബാസഡറായി നിയമിച്ചിരുന്നു. റിയോ ഒളിമ്പിക്സിൽ ബാഡ്മിന്റണിലാണ്‌ സിന്ധു വെള്ളി നേടിയത്‌. വനിതാ വിഭാഗം സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരം സ്പെയിനിന്റെ കരോലിന മാരിനെതിരെ ഒളിംപിക്സ്‌ ഫൈനലിൽ പി വി സിന്ധു പൊരുതി തോൽക്കുകയായിരുന്നു.pv sindu olimbic