രാജ്യത്തിനാകെ അഭിമാന നിമിഷങ്ങൾ സൃഷ്ടിച്ചാണ് റിയോ ഒളിംപിക്സ് വനിതാ ബാഡ്മിന്റന്‍ സിംഗിള്‍സിൽ പി.വി. സിന്ധു വെള്ളിയും വനിതാ ഗുസ്തിയിൽ സാക്ഷി മാലിക്ക് വെങ്കലവും നേടിയത്. ഇന്ത്യയുടെ അഭിമാനം കാത്ത ഇവർക്ക് കോടികളുടെ സമ്മാനങ്ങളാണ് ലഭിക്കുന്നത്. പി.വി. സിന്ധുവിനും സാക്ഷിക്കും ജിംനാസ്റ്റിക്സിൽ മികച്ച പ്രകടനം നടത്തിയ ദീപ കർമാർക്കർക്കും സിന്ധുവിനും ഗോപിചന്ദിനും ഏകദേശം നാൽപ്പതു ലക്ഷം രൂപ വിലയുള്ള ബിഎംഡബ്ല്യു 320 ഡി കാറുകളും സാക്ഷിക്കും ദീപയ്ക്കും മുപ്പതു ലക്ഷത്തോളം വിലയുള്ള എൻട്രി ലെവൽ എസ്‌യുവി എക്സ് വണ്ണുമാണ് നൽകിയത്. ഹൈദരാബാദ് ബാഡ്മിന്റൻ അസോസിയേഷൻ പ്രസിഡന്റ് ചാമുണ്ഡേശ്വർ നാഥിന്റെ വകയാണ് സമ്മാനം. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറാണ് കാറുകൾ കൈമാറിയത്.bmw sindu india olympic