ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ മെസ്സി നേടിയ ഏക ഗോളിന് ഉറുഗ്വായെയാണ് അര്‍ജന്റീന തോല്‍പിച്ചത്. 42 ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ബൂട്ടില്‍ നിന്ന് ഗോള്‍വന്നത്.

കോപ്പ അമേരിക്ക ഫൈനലില്‍ പൊനാല്‍റ്റി പാഴാകുകയും അര്‍ജന്റീന തോല്‍ക്കുകയും ചെയ്തതിന് പിന്നാലെ നായകനായ മെസ്സി വിരമിക്കല്‍ പ്രഖ്യാപിച്ചത് കായികലോകത്തെ ഞെട്ടിച്ചിരുന്നു. തന്റെ തീരുമാനം പിന്‍വലിച്ച് വീണ്ടും രാജ്യത്തിനായി കളിക്കാനിറങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ ഗോള്‍നേടാനും ടീമിനെ വിജയിപ്പിക്കാനും മെസ്സിക്ക് കഴിഞ്ഞു.