eid-2016യു എ ഇയിലും കുവൈറ്റിലും സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച നീളുന്ന ഈദ് അവധി പ്രഖ്യാപിച്ചു. ഈമാസം പതിനൊന്ന് മുതല്‍ പതിനേഴ് വരെ സര്‍ക്കാര്‍ ഓഫിസുകൾ പ്രവര്‍ത്തിക്കില്ല. സ്ഥാപനങ്ങൾ പതിനെട്ടിന് പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അറിയിച്ചു.

കുവൈത്തില്‍ വലിയ പെരുന്നാളിന് സര്‍ക്കാര്‍ ഒന്‍പതുദിവസത്തെ അവധി പ്രഖ്യാപിച്ചു. പൊതുമേഖലാ, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും തീരുമാനം ബാധകമാണ്. ദീര്‍ഘകാലത്തിനുശേഷമാണ് കുവൈത്തില്‍ ഇത്രയും നീണ്ട അവധി നല്‍കുന്നത്. ദുല്‍ഹജ്ജ് ഒന്ന് ശനിയാഴ്ചയായിരിക്കുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ച ശേഷമാണ് കുവൈത്ത് തിങ്കളാഴ്ച വലിയ പെരുന്നാളായി പ്രഖ്യാപിച്ചത്. സെപ്തംബര്‍ ഒമ്പതിന് അവധി തുടങ്ങും.