ചെന്നൈ: സുന്ദരികള്‍ക്കൊപ്പം ചുവട് വെച്ച് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ഡ്വെയിന്‍ ബ്രാവോ വീണ്ടും താരമായി. ചെന്നൈയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ സ്റ്റെല്ലാ മേരീസ് കൊളേജിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് ബ്രാവോ അരങ്ങു തകര്‍ത്തത്.തമിഴ്‌നാട് പ്രീമിയര്‍ ലീഗിന്റെ പ്രചാരണാര്‍ത്ഥം ചെന്നൈയിലെത്തിയതായിരുന്നു ബ്രാവോ.