വോഡഫോണും, എയര്‍ടെല്ലും,  ഐഡിയയുമടക്കം സ്വകാര്യ കമ്പനികളെല്ലാം നിരക്കുകള്‍ വെട്ടിക്കുറച്ചപ്പോള്‍ ബിഎസ്എന്‍എല്ലും കുറഞ്ഞ നിരക്കിലുള്ള പ്ലാനുമായി രംഗത്തെത്തിക്കഴിഞ്ഞു.

1119 രൂപയുടെ ബിബിജി കോംപോ പ്ലാനാണ് ബിഎസ്എന്‍എല്‍ പുറത്തിറക്കിയ ഏറ്റവും പുതിയ ഓഫര്‍.  1119 രൂപയ്ക്ക് പ്രതിമാസം 2എംബിപിഎസ് വേഗത്തില്‍ അണ്‍ലിമിറ്റഡ് ഡാറ്റയും, രാജ്യത്തെവിടേക്കും 2bsnl-telecom-1rupees4 മണിക്കൂര്‍ സൗജന്യ കോളുകളും ഈ ഓഫര്‍ പ്രകാരം ലഭ്യമാകും. ഈ ഓഫര്‍ അനുസരിച്ച് ഉപയോക്താക്കള്‍ക്ക് മാസം മുഴുവന്‍ പരിധിയില്ലാതെ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും.

249 രൂപയ്ക്ക് ഒരു മാസത്തേക്ക് 2 എംബിപിഎസ് വേഗത്തിലുള്ള ബ്രോഡ്ബാന്‍ഡ് എന്ന പേരില്‍ ആകര്‍ഷകമായ മറ്റൊരു ഓഫറും ബിഎസ്എന്‍എല്‍ പുറത്തിറക്കിയിട്ടുണ്ട്.  ഈ ഓഫര്‍ അനുസരിച്ച് ആദ്യത്തെ ഒരു ജിബി ഉപയോഗത്തിന് 2 എംബിപിഎസ് വേഗവും പിന്നീടുള്ള ഉപയോഗത്തിന് 1 എംബിപിഎസ് വേഗവുമാണ് ലഭിക്കുക.  പ്രതിമാസം 300 ജിബി ഡാറ്റ ഉപയോഗിക്കുന്ന ഉപയോക്താവിന് ഈ പ്ലാന്‍ പ്രകാരം ഒരു ജിബിക്ക് ഒരു രൂപയില്‍ താഴെ മാത്രമേ ചെലവ് വരൂ. ലാന്‍ഡ്‌ലൈനില്‍ നിന്നും ദിവസവും രാത്രി ഒന്‍പതു മുതല്‍ രാവിലെ ഏഴു വരെയുള്ള കോളുകള്‍ സൌജന്യവുമായിരിക്കും.