football ftbalലണ്ടന്‍: വയസ് വെറും മൂന്ന് മാത്രമേ ആയിട്ടുള്ളൂ. പക്ഷെ ജാക്‌സണ്‍ പന്ത് തട്ടുന്നത് കണ്ടാല്‍ സാക്ഷാല്‍ മെസി പോലും അതിശയിച്ചു പോകും. ജാക്‌സണ്‍ ഫുട്‌ബോള്‍ തട്ടുന്ന വീഡിയോ കണ്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ജാക്‌സണെ ടീമിലെത്തിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അമ്മ ജോണെ റാഡ്ക്ലിഫ് ആണ് ജാക്‌സണ്‍ ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഈ വീഡിയോ അക്കാദമി അധികൃതരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു.

നാലു വയസുള്ള സഹോദരനും അമ്മയ്ക്കും ഒപ്പം വീടിനു മുന്നിലുള്ള പൂന്തോട്ടത്തിലാണ് ജാക്‌സണ്‍ ഫുട്‌ബോള്‍ പരിശീലനം നടത്തുന്നത്.