ഐഫോണ്‍ 7 പ്ലസ് ഫോണുകളെക്കുറിച്ച് പരാതിയുമായി ഉപഭോക്താക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഫോണുകളില്‍ നിന്നും വിചിത്രമായ ചീറ്റല്‍ ശബ്ദം (Hissing Sound) കേള്‍ക്കുന്നുവെന്നാണ് പരാതി.

സ്പീക്കറുകള്‍ ദുര്‍ബലമായി കണക്ട് ചെയ്യുമ്പോള്‍ കേള്‍ക്കുന്ന പോലുള്ള അപശബ്ദങ്ങളാണ് ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് എന്നിവയില്‍ നിന്നും കേള്‍ക്കുന്നത്. ഫോണിന് വേഗതയും ബാറ്ററി കരുത്തും നല്‍കാനായി ഘടിപ്പിച്ച എ10 ഫ്യൂഷന്‍ പ്രൊസസറാണ് ശബ്ദത്തിന്റെ ഉറവിടമെന്നാണ് വിലയിരുത്തല്‍.