ഗൂഗിളിന്‍റെ മെസേജ് ആപ്ലിക്കേഷനായ Allo പുറത്തിറങ്ങി. മെസേജിങ് രംഗത്തെ നിലവിലുള്ള അതികായന്‍മാരായ ഫേസ്ബുക്കിനെയും വാട്ട്സ് ആപ്പിനെയും നേരിടുക എന്ന ഉദ്ദേശത്തോടെയാണ് ഗൂഗിള്‍ അല്ലോയുമായി രംഗതെത്തിയിട്ടുള്ളത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഈ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാനാകും. സ്മാര്‍ട്ട് റിപ്ലേയാണ് അല്ലോയുടെ ഏറ്റവും വലിയ സവിശേഷത. ട്രാന്‍സ്പോര്‍ട്ട് ലെയര്‍ സെക്യൂരിറ്റി Transport Layer Security (TLS) ഉപയോഗിച്ചാണ് അല്ലോയിലെ എല്ലാ ചാറ്റുകളും എന്‍ക്രിപ്റ്റ് ചെയ്തിട്ടുള്ളതെന്ന് ഗൂഗിള്‍ അറിയിച്ചു. നിലവിലുള്ള മെസേജ് ആപ്ലിക്കേഷനുകളില്‍ ലഭ്യമായ എല്ലാ സൌകര്യങ്ങളും അല്ലോയിലും ലഭ്യമാക്കാന്‍ ഗൂഗിള്‍ ശ്രമിച്ചിട്ടുണ്ട്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ അല്ലോ പ്രവര്‍ത്തനക്ഷമമാണ്.