ദില്ലി: ഇന്ത്യയില്‍ അശ്ലീല സൈറ്റുകള്‍smart-phone ഏറ്റവും കൂടുതല്‍ കാണുന്ന സ്ത്രീകളുള്ള സംസ്ഥാനം കേരളമാണെന്ന് സര്‍വേ. ഒരു സര്‍വേയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രണ്ടാംസ്ഥാനത്ത് ദില്ലിക്കും ഏറ്റവും കുറവ് ആന്ധ്രയിലുമാണ്. അസമിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ അശ്ലീല സൈറ്റ് കാണുന്നത്.

അമേരിക്കയിലെയും ജര്‍മനിയിലെയും ഇന്‍റര്‍നെറ്റ് സ്ഥാപനങ്ങള്‍ പോണ്‍ഹബ്ബ് പോലുള്ള സൈറ്റുകളുമായി സംയുക്തമായി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വെളിവായത്. രാജ്യങ്ങളുടെ കാര്യത്തില്‍ എണ്ണംകൊണ്ട് ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനവുമുണ്ട്. ഇന്ത്യയില്‍ ഒരു മിനിറ്റില്‍ 40000 പേര്‍ അശ്ലീല വെബ്‌സൈറ്റ് കാണുന്നുവെന്നാണ് സര്‍വേയില്‍ കണ്ടെത്തിയത്. ഇക്കാര്യത്തില്‍ ഒന്നാംസ്ഥാനം അമേരിക്കയ്ക്കും രണ്ടാം സ്ഥാനം ഇംഗ്ളണ്ടിനുമാണ്.