ട്വിറ്റര്‍ ബംഗളുരു കേന്ദ്രത്തിലെ നിരവധി ജീവനക്കാരെ പിരിച്ചുവിടുന്നു. പിരിച്ചുവിടുന്ന ജീവനക്കാരുടെ കൃത്യമായ എണ്ണം കമ്പനി പുറത്തുവിട്ടിട്ടില്ല. ബെംഗളുരു കേന്ദ്രത്തില്‍ നിന്നുള്ള എന്‍ജിനീയറിംഗ് സേവനങ്ങള്‍ തുടരുന്നത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി ട്വിറ്റര്‍ അറിയിച്ചു. ട്വിറ്ററിന് ഇതുവരെ സേവനം നല്‍കിയവര്‍ക്ക് നന്ദി പറയുന്നതായും അവര്‍ക്ക് ഏറ്റവും നല്ല രീതിയില്‍ കമ്പനി വിടുന്നതിനുള്ള അവസരം നല്‍കുമെന്നും ട്വിറ്റര്‍ അറിയിച്ചു.

പരസ്യം, ഉപയോക്താക്കള്‍, പങ്കാളികള്‍ എന്നീ നിലകളില്‍ കമ്പനിക്ക് ഇന്ത്യ വളരെ പ്രധാനപ്പെട്ടതാണെന്നും ട്വിറ്റര്‍ അറിയിച്ചു. ഇന്ത്യയാണ് ട്വിറ്ററിന് ഏറെ പ്രതീക്ഷയുള്ള രാജ്യം. രാജ്യത്ത് കൂടുതല്‍ നിക്ഷേപം നടത്താനും കൂടുതല്‍ ഉപയോക്താക്കളെ കണ്ടെത്താനും ട്വിറ്റര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.