ചെന്നൈ: ചെന്നൈ-സിംഗപൂർ വിമാനത്തിൽ സാംസങ് ഗാലക്സി നോട്ട് 2 ഫോണിന് തീ പിടിച്ചു. ഇൻഡിഗോ എയർലൈsamsung-galaxy-note-2-fireൻ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. ഫ്ലൈറ്റിൻെറ സീറ്റിനിടയിൽ നിന്നും പുകപുറത്ത് വരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നുവെന്ന് വിമാന ജീവനക്കാർ വ്യക്തമാക്കി. ലഗേജ് പരിശോധിച്ചപ്പോഴാണ് തീപിടിച്ച സാംസങ് ഫോൺ കണ്ടെത്തിയത്. ഉടനെ തീ കെടുത്തിക്കളഞ്ഞ വിമാന ജീവനക്കാർ എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിൽ സംഭവം റിപ്പോർട്ട് ചെയ്തു.