തോപ്പില്‍ ജോപ്പന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. നായകന്‍ മമ്മൂട്ടി തിളങ്ങി നില്‍ക്കുന്നതാണ് ഔദ്യോഗിക ട്രെയിലര്‍. 46 സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ് ടീസര്‍. ഫെയ്‌സ് ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെയാണ് ടീസര്‍ പുറത്തുവിട്ടത്. അമ്പത് ശതമാനം സ്‌നേഹവും അമ്പത് ശതമാനം മദ്യവും എന്നതാണ് തോപ്പില്‍ ജോപ്പന്റെ ടാഗ് ലൈന്‍.