snowdanവാട്ട്‌സാപ്പിനെ വെല്ലും ചാറ്റ് ആപ്ലിക്കേഷനെന്ന പേരോടെ ഗൂഗിള്‍ പുറത്തിറക്കിയ ഇന്‍സ്റ്റന്റ് ചാറ്റ് ആപ്പ് ‘അലോ’ക്കെതിരെ എഡ്വേര്‍ഡ് സ്‌നോഡന്‍. അലോ ആപ്ലിക്കേഷന്‍ ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് വലിയെ വെല്ലുവിളി ഉയര്‍ത്തുന്നുവെന്നും അതുകൊണ്ട് നിങ്ങളുടെ ഫോണില്‍ നിന്നും അലോ ആപ്പ് ഉടന്‍ നീക്കം ചെയ്യണമെന്നും മുന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥന്‍ സ്‌നോഡന്‍ അറിയിച്ചു. ഏതന്‍സിലെ നാഷണല്‍ ലൈബ്രറിയില്‍ നടന്ന ഏതന്‍സ് ഡെമോക്രാറ്റിക് ഫോറത്തിലായിരുന്നു സ്‌നോഡന്റെ വെളിപ്പെടുത്തല്‍.

ഉപഭോക്താക്കള്‍ പരസ്പരം കൈമാറുന്ന എല്ലാ വിവരങ്ങളും ഗൂഗിള്‍ സംഭരിച്ചു വയ്ക്കുന്നുണ്ടെന്നും ഏതെങ്കിലും തരത്തിലുള്ള സാഹചര്യമുണ്ടായാല്‍ അത് ഉടന്‍ പൊലീസിനോ മറ്റ് ഏജന്‍സികള്‍ക്ക് ഗൂഗിള്‍ കൈമാറുമെന്നും ട്വിറ്ററിലും സ്‌നോഡന്‍ കുറിച്ചു.