മാഡ്രിഡ്: തന്റെ കുഞ്ഞിനെ് കാണാനില്ലെന്ന് പറഞ്ഞ് കരഞ്ഞ അമ്മയ്ക്ക് വേണ്ടി ടെന്നീസ് താരം റാഫേല്‍ നദാല്‍ മത്സരം അല്‍പനേരം നിര്‍ത്തിവെച്ചു. നദാല്‍ ടെന്നീസ് അക്കാദമിയില്‍ നടന്ന പ്രദര്‍ശന മത്സരത്തിനിടെയായിരുന്നു സംഭവം. നദാലിന്റെ ഈ വീഡിയോക്ക് സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരമാണ് ലഭിക്കുന്നത്. താരത്തിന്റെ ഈ പെരുമാറ്റത്തെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി.