വാട്ട്സ്ആപ്പില്‍ വീഡിയോയിലും സ്മൈലി

ഫോട്ടോകളിലും വീഡിയോകളിലും എഴുതാനും വരയ്ക്കാനും ഇമേജുകൾ കൂട്ടിച്ചേർക്കാനും അവസരമേകുന്ന സംവിധാനം വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നു. പുതിയ ക്യാമറ സവിശേഷതകൾ കൂട്ടിച്ചേർക്കുന്നതായി വാട്ട്സ്ആപ്പ് ബ്ലോഗ് പറയുന്നത്. എഡിറ്റിങ് ടൂളുകളുടെ കൂട്ടത്തിൽ പുതിയ സൗകര്യങ്ങൾ ലഭിക്കും. മുൻ ക്യാമറാ ഫ്ലാഷും ഏർപെടുത്തിയിട്ടുണ്ട്.
whatsapp

തിങ്കളാഴ്ചയാണ് പുതിയ ക്യാമറാ ഫീച്ചറുകൾ വാട്ട്സ്ആപ്പ് ഉൾപ്പെടുത്തിയത്. നിലവിൽ ഈ സേവനം ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കു മാത്രമാണ് ലഭിക്കുക. ഐഒഎസ് ഉപയോക്താക്കൾക്കും ഉടനെ ലഭിക്കും. ഈ ഫീച്ചർ നേരത്തെ തന്നെ സ്നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം സ്കൈപ് സേവനങ്ങൾ ഉപയോഗിക്കുന്നുണ്ട്.

ഇതിനു പുറമെ കൂടുതൽ ഇമേജുകളും ടെക്സ്റ്റുകളും വാട്ട്സ്ആപ്പില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.