ജനപ്രതിനിധിയുടെ അധികാരവും കരുത്തുമായി ഗോദയിലേക്ക് ഇറങ്ങിയാല്‍ ഫയല്‍വാന്‍മാര്‍ മലര്‍ത്തിയടിക്കുമെന്ന് ബീഹാറിലെ അരായിലെ എംംല്‍എയായ അരുണ്‍ യാദവിന് ബോധ്യമായിരിക്കുകയാണ്.

ഗോദയില്‍ എതിരാളികളെ മലര്‍ത്തിയടിക്കുന്ന ഫയല്‍വാനെ വെല്ലുവിളിച്ച് ഗോദയിലേക്ക് ഇറങ്ങിയതായിരുന്നു അരുണ്‍ യാദവ്. ഗുസ്തി പിടിക്കേണ്ടത് എങ്ങനെയെന്ന് കാണിച്ച് തരാം എന്ന് പറഞ്ഞിറങ്ങിയ എംഎല്‍എയെ നിമിഷങ്ങള്‍ക്കകം തന്നെ ഫയല്‍വാന്‍ അനായാസം മലയര്‍ത്തിയടിക്കുന്നതാണ് പിന്നെ കണ്ടത്. കൂടിനിന്ന ജനങ്ങളുടേയും അണികളുടേയും മുന്നില്‍ ശരിക്കും എംഎല്‍എ നാണം കെട്ടു. ആളുടെ കൂട്ടത്തിനിടയില്‍ ജില്ലാ മജിസ്‌ട്രേറ്റുമുണ്ടായിരുന്നു. ബീഹാറിലെ ഭരണം കയ്യാളുന്ന മഹാ സഖ്യത്തിലെ ആര്‍ജെഡിയുടെ എംഎല്‍എയാണ് അരുണ്‍ യാദവ്.