ചെന്നൈ: കബാലിശ്വരന്‍ വീണ്ടും വരുന്നു. രജനീകാന്റിന്റെ കബാലിയ്ക്ക് രണ്ടാം ഭാഗമൊരുങ്ങുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ തമിഴകത്തെ ഇളക്കി മറിച്ചിരിക്കുന്നത്. കബാലിയുടെ നിര്‍മ്മാതാവ് കലൈപുലി എസ് താണു തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

kabali-1

രജനീകാന്ത് എന്ന നടന്റെ അഭിനയപാടവം മുഴുവന്‍ ആവാഹിച്ചായിരുന്നു കബാലിശ്വരന്‍ പ്രേക്ഷകരിലേക്ക് എത്തിയത്. രജനീകാന്ത് എന്ന താരത്തെ തിടമ്പേറ്റിയ തിരനിറഞ്ഞാട്ടമല്ലായിരുന്നു കബാലി. മാസ്-മസാല സിനിമകളുടെ അറുപഴഞ്ചന്‍ ഫോര്‍മാറ്റില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യയിലെ ഏറ്റവും വിലയേറിയ താരത്തെ പുതിയ കാലത്തിന്റെ ആസ്വാദനരീതികളിലേക്ക് വലിയൊരളവില്‍ പറിച്ചു നടാന്‍ പാ രജ്ഞിത്ത് എന്ന സംവിധായകന് സാധിച്ചു എന്നതാണ് കബാലിയുടെ വ്യത്യസ്തത. rajani-kabali