നോട്ട് നിരോധിച്ചതോടെ അന്തവും കുന്തവുമില്ലാതെ രാജ്യത്തെമ്പാടും ആളുകള്‍ കയ്യിലുള്ള 500-ന്റെയും 1000 ന്റെയും നോട്ടുകള്‍ മാറ്റി ചില്ലറ വാങ്ങാനും പുതിയ 2,000 നോട്ട് വാങ്ങാനുമായി ബാങ്കുകള്‍ തോറും കയറിയിറങ്ങി നടക്കുകയാണ്. ഈ സമയം റോമിലെ നീറോ ചക്രവര്‍ത്തിയെപ്പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനില്‍ പോയി പീപ്പിയുതി രസിക്കുകയാണെന്ന് ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു.

മുങ്ങുന്ന കപ്പലിനെ ഉപേക്ഷിച്ച കപ്പിത്താനാണ് മോദിയെന്നുമൊക്കെയായിരുന്നു ട്രോളുകള്‍. ആ ഗണത്തിലേക്ക് പുതിയൊരു ട്രോള്‍ വീഡിയോയും കൂടി എത്തിയിരിക്കുകയാണ്. ലോകം കറങ്ങി പാട്ടും ചെണ്ടമേളവുമൊക്കെയായി ആഘോഷിച്ച് നടക്കുന്ന പ്രധാനമന്ത്രിയായാണ് നരേന്ദ്രമോദിയെ വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ചിരിമന്നന്‍ ജഗതി ശ്രീകുമാറിന്റെ ഹിറ്റ് കോമഡിയായ പാല്‍ക്കാരി പെണ്ണേ പാലൊന്ന് തായോ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.