മുംബൈ: സ്റ്റേജിലായാലും ടിവി ഷോയിലായാലും സിനിമയിലായാലും ഷാരൂഖ് ഖാന്‍ എന്നത് നൂറ് ശതമാനം എന്റര്‍ടെയ്ന്‍മെന്റിന്റെ മറുവാക്കാണ്. പാര്‍ട്ടിയില്‍ പാട്ടും ഡാന്‍സുമായി തകര്‍ത്താടുന്ന ഷാരൂഖിന്‍റെ വീഡിയോ വൈറലാവുകയാണ്. ബോളിവുഡ് സുന്ദരി ദീപിക പദുകോണും ഷാരൂഖിനൊപ്പം നൃത്തം ചെയ്യുന്നുണ്ട്. ഒരു അവാര്‍ഡ് ഷോയ്ക്ക് ശേഷമുള്ള, താരങ്ങളും മറ്റ് പ്രമുഖരും മാത്രമുള്‍പ്പെട്ട പാര്‍ട്ടിയില്‍ നൃത്തം ചെയ്യുന്ന കിങ് ഖാന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ദീപികയുള്‍പ്പടെയുള്ള താരങ്ങള്‍ നോക്കി നില്‍ക്കെയാണ് സുപ്പര്‍ സ്റ്റാര്‍ തകര്‍ത്താടിയത്.