ആയിരം വാക്കുകള്‍ക്ക് പകരമാണ് ഒരു ചിത്രമെന്നാണ് പറയാറുള്ളത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ ലോകത്തെ അത്രമേല്‍ സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്ത 100 ചിത്രങ്ങള്‍ തെരഞ്ഞെടുത്തിരിക്കുകയാണ് ടൈം മാഗസിന്‍. കഴിഞ്ഞ വര്‍ഷം ലോകത്തെ കരയിച്ച ഐലാന്‍ കുര്‍ദ്ദി മുതല്‍ നാസി പാര്‍ട്ടി റാലിയില്‍ പങ്കെടുക്കുന്ന അഡോള്‍ഫ് ഹിറ്റ്‌ലറുടെ വരെ ചിത്രങ്ങളുണ്ട് അക്കൂട്ടത്തില്‍.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ലോകമെമ്പാടുമുള്ള ചരിത്രകാരന്‍മാരോടും ഫോട്ടോഗ്രാഫര്‍മാരോടും ആശയവിനിമയം നടത്തിയതിനുശേഷമാണ് ടൈം മാഗസിന്‍ ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്.  ലോകത്തെ മാറ്റിമറിച്ച ചിത്രങ്ങളെല്ലാം ഇതിലുണ്ടാവുമെന്നാണ് ടൈം മാഗസിന്‍ ഉറപ്പു നല്‍കുന്നത്. യുദ്ധവും ഭീകരതയും പ്രതിഷേധവും നിസഹായതയും എല്ലാം നിറയുന്ന ആ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-100photos.time.com/