കാളിദാസ് ജയറാം നായകനാകുന്ന പൂമരം എന്ന ചിത്രത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഗാനം പുറത്ത് വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പൂമരം പാട്ട് വൈറലാകുകയും ചെയ്തു. പാട്ട് ഹിറ്റായതിനു പിന്നാലെ ട്രോളുകള്‍ ഇറക്കിയാണ് സോഷ്യല്‍ മീഡിയ ഗാനത്തെ വരവേറ്റത്. ഇപ്പോഴിതാ മനോഹരമായ ഒരു ട്രോള്‍ വീഡിയോയിലൂടെ പൂമരം പാട്ടിനെ നസീറിന്റെ കാലത്തേക്ക് കൊണ്ടു പോയിരിക്കുന്നു ട്രോളന്‍മാര്‍. പൂമരം പാട്ടും നസീര്‍ അഭിനയിച്ച സിനിമയിലെ രംഗങ്ങളും കോര്‍ത്തുവെച്ചാണ് പുതിയ ട്രോള്‍ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. 1969 ല്‍ റിലീസായ നദി എന്ന ചിത്രത്തില്‍ കായാമ്പൂ കണ്ണില്‍ വിടരും എന്ന ഗാനത്തില്‍ ഗിറ്റാറുമായി അഭിനയിക്കുന്ന നസീറിനേയാണ് വീഡിയോയില്‍ കാളിദാസിന് പകരം നായകനാക്കിയിരിക്കുന്നത്.