സ്ത്രീകളുടെ ഇടം അടുക്കളയാണെന്നും സാന്റ് വിച്ച് ഉണ്ടാക്കുകയാണ് അവരുടെ തൊഴിലെന്നും തന്റെ വാളില്‍ കമന്റ് ചെയ്ത ആള്‍ക്കാണ് ലില്ലി രസകരമായ മറുപടി നല്‍കിയത്. നിങ്ങള്‍ക്ക് സാന്റ് വിച്ച് ഉണ്ടാക്കിതരാന്‍ മാത്രമല്ല, ഉണ്ടാക്കാന്‍ പഠിപ്പിക്കാനും എനിക്ക് കഴിയുമെന്ന് പറഞ്ഞാണ് ലില്ലി മറുപടി ആരംഭിക്കുന്നത്. തൊട്ടുപിന്നാലെ സാന്റ് വിച്ച് ഉണ്ടാക്കുന്ന രീതി കാണിച്ചുകൊടുക്കുന്നുമുണ്ട്. സാന്റ് വിച്ച് ഉണ്ടാക്കുന്നതിലൂടെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ ശക്തമായ നിലപാട് എടുക്കുകയാണ് സൂപ്പര്‍ വുമന്‍. താങ്കളുടെ പഴകിയ ചിന്താഗതിയെ മാറ്റാനായി പുതിയ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് ഞാന്‍ സാന്റ് വിച്ച് ഉണ്ടാക്കുന്നതെന്നാണ് ലില്ലി വീഡിയോയില്‍ പറയുന്നത്. ഇതൊരു തുടക്കം മാത്രമായിരുന്നു. തന്നെ അവഹേളിക്കാന്‍ വന്നയാള്‍ക്ക് നല്ല ചുട്ടമറുപടി കൊടുത്താണ് ലില്ലി വീഡിയോ അവസാനിപ്പിക്കുന്നത്.