കാളിദാസ് ജയറാം അഭിനയിച്ച പൂമരം സോംങ്ങ് യൂട്യൂബില്‍ ഹിറ്റ് നേടി കുതിക്കവെ സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടി കുഞ്ഞു പാട്ടുകാരിയുടെ പൂമരം ആക്ഷന്‍ സോംഗ്. ക്യാംപസ് പശ്ചാത്തലത്തില്‍ എബ്രിഡ് ഷൈന്‍ ഒരുക്കുന്ന പൂമരം എന്ന ചിത്രത്തിലെ ഞാനും ഞാനുമെന്റാളും എന്ന ചിത്രത്തിനാണ് രസകരമായ ഭാവങ്ങള്‍ പകര്‍ന്ന് ഗൗരിയെന്ന കുഞ്ഞുപാട്ടുകാരി എത്തിയിരിക്കുന്നത്. പാട്ടിന്റെ വരികള്‍ക്കൊപ്പം പാട്ടുകാരിയുടെ മുഖത്ത് വിരിയുന്ന ഭാവങ്ങളും ആക്ഷനുമാണ് ഈ ഗാനത്തിനെ ഏറെ ആസ്വാദ്യാകരമാക്കുന്നത്.