പ്രമുഖ ജ്യോത്സ്യനായ ഹരി പത്തനാപുരം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സ്വകാര്യ ചാനലിലെ പ്രഭാത പരിപാടിയില്‍ ജ്യോതിഷസംബന്ധമായ ചോദ്യത്തിന് പറഞ്ഞ മറുപടിയാണ് ഇദ്ദേഹത്തെ മുന്‍പ് വാര്‍ത്തകളില്‍ നിറച്ചു നിര്‍ത്തിയത്. ഇപ്പോഴിതാ വിപ്ലവകരമായ മറ്റൊരു മറുപടിയിലൂടെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് അദ്ദേഹം. കഴിഞ്ഞ ജന്‍മത്തില്‍ ബ്രാഹ്മണ സ്ത്രീയായിരുന്നുവെന്നും കുലത്തിന് യോജിക്കാത്ത പ്രവര്‍ത്തികള്‍ ചെയ്തതിനാലാണ് ഈ ജന്‍മം മറ്റൊരു മതത്തില്‍ ജനിക്കേണ്ടി വന്നത് എന്നും ഒരു ജ്യോത്സ്യനില്‍ നിന്ന് കേട്ട യുവതിയാണ് ഇത്തവണ സംശയവുമായി എത്തിയത്.

രസകരവും അതേസമയം യുക്തിസഹവുമായ മറുപടിയുമായ മറുപടിയാണ് യുവതിയുടെ ചോദ്യങ്ങള്‍ക്ക് ഹരി പത്തനാപുരം നല്‍കിയത്. അതുകൊണ്ടു തന്നെയാണ് സോഷ്യല്‍ മീഡിയ ഈ മറുപടി ഏറ്റെടുത്തത്.