ഇന്ത്യ ഏറ്റുപാടിയ ഹമ്മ..ഹമ്മ ഗാനം  വര്‍ഷങ്ങള്‍ക്കിപ്പുറവും സംഗീത പ്രേമികള്‍ക്ക് ഇഷ്ടപ്പെട്ട ഗാനമാണ്.  ഇന്നും എ ആര്‍ റഹ്മാന്‍ സംഗീതത്തെ സ്നേഹിക്കുന്ന എല്ലാവരും ഒര്‍ത്തിരിക്കുന്ന  ഗാനം കൂടിയാണ് ഇത്. വര്‍ഷങ്ങള്‍ക്കിപ്പുറവും മണിരത്നത്തിന്റെ ചിത്രത്തിന് വേണ്ടി തന്നെയാണ് ഹമ്മ..ഹമ്മ ഗാനം റഹ്മാന്‍ പുനര്‍നിര്‍മ്മിക്കുന്നത്. ഒകെ ജാനു എന്ന ചിത്രത്തിന് വേണ്ടി. മണിരത്നത്തിന്‍റെ ദുല്‍ഖര്‍ ചിത്രം  ഓകെ കണ്‍മണിയുടെ ഹിന്ദി പതിപ്പാണ് ‘ഓകെ ജാനു’.