നാക്കിന് നീളമുള്ളവള്‍ എന്നൊക്ക കേട്ടിട്ടേ ഉള്ളൂ.എന്നല്‍ അങ്ങനെ ഒന്നുണ്ടെന്ന് തെളിയിക്കുകയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ വീഡിയോ. നാവ് കൊണ്ട് വിവിധ അഭ്യാസങ്ങളാണ് പെണ്‍കുട്ടി കാണിക്കുന്നത്.

നാക്കിനെ പുറത്തേക്ക് പരമാവധി നീട്ടാനും തന്റെ കണ്‍പീലികളില്‍ മുട്ടിക്കാനും ഈ പെണ്‍കുട്ടിക്ക് സാധിക്കും. മാത്രമല്ല ചെവിയില്‍ മുട്ടിക്കാനുള്ള ശ്രമങ്ങളും ഈ പെണ്‍കുട്ടി നടത്തുന്നുണ്ട്. പെണ്‍കുട്ടിയുടെ നാക്കിന്റെ നീളം കണ്ട് അമ്പരന്നിരിക്കുകയാണ് നവമാധ്യമങ്ങള്‍ ഇപ്പോള്‍. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.