ലക്‌നൗ: പൊതുസ്ഥലങ്ങളിലെ പൂവാല ശല്യത്തിനെതിരെ പരസ്യമായി പ്രതികരിച്ച യുവതിക്ക് ലഭിച്ചത് റൗഡികളുടെ വക ക്രൂരമര്‍ദ്ദനം. തന്നെ സ്ഥിരമായി പിന്തുടര്‍ന്ന് ശല്യം ചെയ്യുന്ന പൂവാലനെ പരസ്യമായി മുഖത്തടിച്ചാണ് യുവതി പ്രതികരിച്ചത്. എന്നാല്‍ ഇതിര്‍ രോക്ഷം പൂണ്ട യുവാവിന്റെ കൂട്ടുകാര്‍ യുവതിയെ സംഭവസ്ഥലത്തു നിന്നും വലിച്ചിഴച്ചു കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വടികൊണ്ട് മുഖത്തിനേറ്റ മര്‍ദ്ദനത്തില്‍ ഇവരുടെ മുഖത്തും കഴുത്തിനു മാരകമായി പരുക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി സമര്‍പ്പിച്ചു.