ഇന്ത്യന്‍ സിനിമയില്‍ പുതിയ ചരിത്രം തീര്‍ത്ത് മുന്നേറുന്ന ദംഗല്‍ എന്ന ചിത്രത്തില്‍ തന്റെ കഥാപാത്രത്തിന്‍റെ ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലുന്ന അഭിനയമികവാണ് ആമിര്‍ പുറത്തെടുത്തിരിക്കുന്നത്. സിനിമയുടെ പൂര്‍ണ്ണതക്കായി യാതൊരു വിധ വിട്ടു വീഴ്ച്ചകള്‍ക്കും തയ്യാറാകാത്ത ആമിര്‍ മഹാവീര്‍ സിംഗ് ഫോഗട്ട് എന്ന ഗുസ്തി താരമാവാന്‍ കഠിന പ്രയത്‌നമാണ് നടത്തിയിരുന്നത്. സിനിമക്കായി തന്റെ ശരീരം പാകപ്പെടുത്തുന്ന വീഡിയോ മുമ്പ് പുറത്തിറങ്ങിയിരുന്നെങ്കിലും ദംഗലിന് വേണ്ടി ആമിര്‍ ഖാന്‍ ഗുസ്തി പരിശീലിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.