അത്തോളിയില്‍ വെച്ച് നടന്ന കാജു കാഡോ കരാട്ടെയില്‍ ബെസ്‌ററ് ഡെമോ ഫൈറ്റ് ട്രോഫി ബോബി ചെമ്മണൂര്‍ കരസ്ഥമാക്കി. മത്സരത്തിന്റെ വീഡിയോ ബോബി ചെമ്മണ്ണൂര്‍ തന്നെ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. എതിരാളിയെ വായുവില്‍ ചാടി ആക്രമിക്കുന്നതും മറ്റും വീഡിയോയില്‍ ദൃശ്യമാണ്. നിരവധി പേരാണ് വീഡിയോ ലൈക്കും ഷെയറും ചെയ്തിരിക്കുന്നത്. ചെമ്മണ്ണൂരിന് അഭിനന്ദനവുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. നവമാധ്യമങ്ങളില്‍ ഈ വീഡിയോ ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്.