സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെ തെളിവാണ് ഈ വീഡിയോ. തന്റെ മകന് ക്രിസ്റ്റിയാനോ മെസിയെ പരിചയപ്പെടുത്തുന്നതാണ് വീഡിയോ. തന്റെ അമ്മയ്ക്കും മകനും അരികില്‍ ഇരിക്കുന്ന ക്രിസ്റ്റിയാനോ മുറിയിലേക്ക് കടന്ന് വരുന്ന മെസിയെ മകന് ചൂണ്ടി കാണിച്ചു കൊടുക്കുകയാണ്. നാളുകള്‍ക്ക് മുമ്പ് പകര്‍ത്തിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.