റൗട്ടിന്റേയും(86) കൗറിന്റേയും(51) മികവിൽ ലോക കപ്പ്‌ വനിതാ ക്രിക്കറ്റ്‌ കിരീടത്തിലേക്ക്‌ കുതിച ഇന്ത്യ അവസാന നിമിഷം കാലിടറി വീഴുകയായിരുന്നു
28 റൺസിന് 7 വിക്കറ്റുകൾ നഷ്ടമായതാണ് പരാജയ കാരണം. ആതിഥേയരായ ഇംഗ്ലണ്ട്‌ 9 റൺസിനാണു വിജയിച്ചത്‌. ഇംഗ്ലണ്ട്‌ ഉയർത്തിയ 229 റൺ എന്ന ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 48.4 ഓവറിൽ 219 ന് ആൾ ഔട്ടായി. ക്യാപ്റ്റൻ മിതാലിയും കൂട്ടരും അവസാന നിമിഷം വരെ പൊരുതി .പന്ത്രണ്ട്‌ വർഷം മുൻപ്‌ ഇന്ത്യ ഫൈനലിൽ എത്തിയപ്പോൾ തത്സമയം കാണിക്കാൻ ചാനലുകൾ തയ്യാറായിരുന്നില്ല. എന്നാൽ ഇത്തവണ സ്റ്റാർ സ്പോർട്സ്‌ സംപ്രേക്ഷണ അവകാശം വാങ്ങിയിരുന്നു . ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ രംഗത്തിന് പുത്തൻ ഉണർവ്വാണ് ലോകകപ്പ്‌ പ്രകടനത്തോടെ ഉണ്ടായിരിക്കുന്നത്‌.ഫൈനലിൽ പരാജയപ്പെട്ടെങ്കിലും എല്ലാവരുടെയും ഹൃദയം കവർന്നാണു മിതാലിയും പെൺ പുലികളും മടങ്ങുന്നത്‌.