കോൺഗ്രസ്സിന്റെ ധാർഷ്ട്യമാണു എല്ലാം നശിപ്പിച്ചത്‌ സ്വയം വിമർശ്ശനവുമായി രാഹുൽ .2012ൽ കോൺഗ്രസിലേക്ക് ക്ഷണിക്കാതെയെത്തിയ ധാർഷ്ട്യമാണ് എല്ലാം നശിച്ച് പാർട്ടിയെ അധികാരത്തിൽ നിന്ന് അകറ്റിയതെന്ന് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. കാലിഫോർണിയയിലെ ബെർക്കെലി സർവകലാശാലയിൽ വിദ്യാർത്ഥികളുമായി സംവദിക്കുമ്പോഴായിരുന്നു രാഹുലിന്റെ സ്വയംവിമർശനം.

ഇന്ത്യയിൽ പത്ത് വർഷം അധികാരത്തിൽ ഇരുന്ന ഏത് പാർട്ടിയിലും പ്രശ്നങ്ങൾ ഉണ്ടാവാം. അത് സ്വാഭാവികമാണ്. 2004ൽ കോൺഗ്രസ് മുന്നോട്ട് വച്ച കാഴ്ചപ്പാട് 10 വർഷത്തേക്കുള്ളതായിരുന്നു. എന്നാൽ 2010-2011 ആയപ്പോൾ തന്നെ ആ കാഴ്ചപ്പാട് വേണ്ടവിധം പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല രാഹുൽ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒന്നര വർഷം മാത്രം ബാക്കി നിൽക്കെയാണ് രാഹുലിന്റെ സുപ്രധാന വിലയിരുത്തൽ.

ചർച്ചകളിലൂടെയാണ് കാഴ്ചപ്പാടുകൾ ഉരുത്തിരിയുന്നത്. എന്നാൽ, 2012ൽ ചില ധാർഷ്ട്യം പാർട്ടിയ്ക്കുള്ളിലേക്ക് നുഴഞ്ഞു കയറി. പിന്നീട് ചർച്ചകളൊന്നും ഉണ്ടായില്ല. അതിന്റെ പരിണിതഫലം തിരഞ്ഞെടുപ്പിൽ ഉണ്ടായെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഇന്ത്യയെ മുന്നോട്ട് നയിക്കുന്നതിന് കോൺഗ്രസ് പാർട്ടിയുടെ പുനർനിർമാണം കൂടിയേ തീരു. ബി.ജെ.പി സർക്കാർ യു.പി.എയുടെ രൂപരേഖയാണ് ഇപ്പോൾ കടമെടുത്തിരിക്കുന്നത്. എന്നാലത് ഇനി പ്രവർത്തിക്കില്ല. നിർജീവമായ ഒരു രൂപരേഖ എങ്ങനെയാണ് പ്രവർത്തിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

കോൺഗ്രസിൽ തലമുറ മാറ്റത്തിനും സമയമായെന്ന് രാഹുൽ സൂചന നൽകി