ദിലീപിന്റെ ജാമ്യ ഹര്‍ജി; വിധി തിങ്കളാഴ്ച.

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അങ്കമാലി കോടതിയില്‍ നടന്ന വാദം പൂര്‍ത്തിയായി. വിധി തിങ്കളാഴ്ച പറയും. ദിലീപിന്റെ റിമാന്‍റ് കാലാവധി 14 ദിവസത്തേക്ക് കൂടെ നീട്ടി. മൂന്നു മണിക്ക് തുടങ്ങിയ വാദപ്രതിവാദം നാലര വരെ നീട് നിന്ന്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു.

ദിലീപിന്റെ കൃത്യമായ നിര്‍ദേശത്തെ തുടര്‍ന്നാണ്‌ നടിയെ പള്‍സര്‍ സുനി ആക്രമിച്ചതെന്ന് പോലീസ് കോടതിയെ അറിയിച്ചു. എങ്ങനെ എന്തെല്ലാം ചെയ്യണമെന്ന കൃത്യമായ രൂപരേഖ സുനിക്ക് ദിലീപ് നല്‍കിയിരുന്നു എന്നും പോലീസ് കോടതിയെ അറിയിച്ചു. ദിലീപിന്റെ ജാമ്യം പരിഗണിക്കരുതെന്ന നിലപാടില്‍ ആണ് പോലീസ് ഇക്കാര്യങ്ങള്‍ കോടതിയെ അറിയിച്ചത്.

ഇതേ സമയം ജാമ്യം ലഭിക്കാന്‍ ദിലീപിന് അര്‍ഹതയുണ്ടെന്നു ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കാവ്യയുടെയും, നാദിര്‍ഷയുടെയും മുന്‍‌കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതും തിങ്കളാഴ്ചയാണ്.