യുവ നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെയും അറസ്റ്റ് ചെയ്യാന്‍ സാധ്യത. മുന്‍‌കൂര്‍ ജാമ്യത്തിന് കാവ്യ ഹൈകോടതിയില്‍.

ദിലീപിന്റ്റ് ഭാര്യയും നടിയുമായ കാവ്യാ മാധവനെ യുവ നടിയെ ആക്രമിച്ച കേസുമായി ബന്ധപെട്ട് അറസ്റ്റ് ചെയ്യാന്‍ സാദ്ധ്യതകള്‍ മുന്കൂടി കണ്ടു കൊണ്ടാണ് മുന്‍‌കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുള്ളത്. അഡ്വ:രാമന്‍ പിള്ള മുഖേനെ നല്‍കിയ ജാമ്യാപേക്ഷ ഹൈകോടതി തിങ്കളാഴ്ച പരിഗണിക്കും.

ദിലീപിനെതിരെയുള്ള നടപടികള്‍ അന്യേഷണ സംഘം കടുപ്പിച്ചാല്‍ അത് തന്നിലേക്കും നീളും എന്നുള്ള തിരിച്ചറിവാണ് മുന്‍‌കൂര്‍ ജാമ്യത്തിന് ശ്രമിക്കാന്‍ കാവ്യയെ പ്രേരിപ്പിച്ചത്. പുതിയ സാഹചര്യത്തില്‍ കേസ് അന്യെഷിക്കുന്ന സംഘം ഡിജിപി യുമായി കൂടിക്കാഴ്ച നടത്തിയെന്നും വിവരം ലഭിക്കുന്നു.

സുനിയുടെ “മാഡം” എല്ലാത്തിനും പിന്നിലുണ്ടെന്ന വെളിപ്പെടുത്തലുകള്‍ ആണ് സംശയം കവ്യയിലെക്കും നീളാന്‍ കാരണമായത്‌.  പിന്നീട് ഈ മാഡം കാവ്യ തന്നെയാണെന്നും സുനി പറഞ്ഞിരുന്നു. കാവ്യയുടെ സ്ഥാപനമായ ‘ലക്ഷ്യ’യില്‍ സുനി വന്നു എന്ന അറിവിന്റെ അടിസ്ഥാനത്തില്‍ അന്യേഷണ സംഘം അവിടെയും പരിശോധന നടത്തിയിരുന്നു.

ചോദ്യം ചെയ്യലില്‍ പള്‍സര്‍ സുനിയേ അറിയില്ലെന്ന ഉറച്ച നിലപാടില്‍ ആണ് കാവ്യ മാധവന്‍.