തഴുതല നാഷണല്‍ പബ്ലിക്‌ സ്കൂള്‍ അധ്യാപികയായിരുന്ന കൊട്ടിയം പുല്ലംകുഴി അമ്പാടിയില്‍ കാവ്യ ലാലിന്‍റെ (24) മരണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഓഗസ്റ്റ്‌ 24 ന് കാവ്യയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 6 വര്‍ഷമായി അബിന്‍ എന്നാ യുവാവുമായി കാവ്യാ പ്രണയത്തില്‍ ആയിരുന്നു എന്നും, ഈ യുവാവ് ഒഴിവാക്കിയതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നും പറയപെടുന്നു. ഉയര്‍ന്ന സാമ്പത്തിക നിലയുള്ള അബിന്റെ കുടുംബം വലിയ തുക സ്ത്രീധനം ചോദിച്ചിരുന്നു. ജൂലൈ 25 ന് കാവ്യാ അബിന്‍ പഠിക്കുന്ന എസ് എന്‍ ഐ ടി യില്‍ എത്തുകയും അവനുമായി സംസാരിക്കുകയും ചെയ്തിരുന്നു. ബന്ധം തുടരാന്‍ താല്പര്യം ഇല്ലെന്നു പറഞ്ഞു അബിന്‍ കാവ്യയെ ഒഴിവാക്കിയിരുന്നു. ജൂലൈ മാസം അവസാനത്തില്‍ കാവ്യാ വീണ്ടും അബിന്റെ വീട്ടില്‍ പോയിരുന്നു, അവിടെവച്ചു നാട്ടുകാര്‍ കാണ്‍കെ അബി അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തിരുന്നു. ഇവരുടെ ബന്ധം വീട്ടുകാര്‍ക്ക് അറിവുള്ളതുമാണ്.


ഓഗസ്റ്റ്‌ 3,5 തിയ്യതികളിലും അബിയെ കാണാന്‍ കാവ്യാ ശ്രമിച്ചു എങ്കിലും അബി സംസാരിക്കാന്‍ തയ്യാറായില്ല. മരണത്തില്‍ ദുരൂഹത ഉണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപെട്ട് കാവ്യയുടെ അമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. അവര്‍ പരസ്പരമുള്ള സോഷ്യല്‍ മീഡിയ ചാറ്റുകള്‍ ആണ് തെളിവായി നല്‍കിയിട്ടുള്ളത്. ആരില്‍ നിന്നും ഈ അന്യെഷനവുമായി യത്രിഉ പിന്തുണയും ഇല്ലാതെ ഒറ്റയാള്‍ പോരാട്ടമാണ് കാവ്യയുടെ അമ്മ നടത്തുന്നത്. മുന്‍പും കാവ്യാ പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണം ഉണ്ടായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

അബിനും കാവ്യയും തമ്മിലുള്ള whatsapp സന്ദേശങ്ങള്‍ ഇങ്ങനെയാണ് :
“ അബിയെട്ടാ, എനിക്ക് ഇയാളില്ലാതെ ജീവിക്കാന്‍ പറ്റില്ല. ഞാന്‍ എന്റെ സ്വഭാവം മാറ്റി. ഇനി ദേഷ്യപെടില്ല. ഒരിക്കലും അബിയെട്ടാ. എനിക്ക് ഇഷ്ട്ടകൂടുതലേ ഒള്ളൂ. പ്ലീസ് നമുക്ക് പഴയ പോലെ ആകാം. ഒന്ന് വിളിക്ക്”
“അബിയെട്ടാ, ഒന്ന് വിളിക്ക്, ഞാന്‍ മരിച്ചു പോകും, എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല. ഞാന്‍ ഇഷ്ട്ടമല്ലെന്ന് പറയുന്നത് അബിയെട്ടന്‍ അത് സോള്‍വ്‌ ചെയ്യുന്നത് കേള്‍ക്കാന്‍ വേണ്ടിയിട്ടായിരുന്നു. ഇനി പറയില്ല”
“ ആവശ്യങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു റീസണ്‍ ഉണ്ടാക്കി ഒഴിവാക്കുകയാനല്ലേ. അല്ലെങ്കില്‍ ഇയാള്‍ ഇങ്ങനെ കാണിക്കില്ല. messengeല്‍ എനിക്കയച്ച ബോഡി പാര്‍ട്സ് എല്ലാം കിടപ്പുണ്ട്. അഥവാ ഞാന്‍ മരിച്ചാല്‍ എന്നെ വീട്ടില്‍ കൊണ്ടുപോയി ചെയ്തതെല്ലാം എഴുതികൊടുത്തിട്ടെ പോകൂ. റിട്ടേണ്‍ കംപ്ലൈന്റ്റ്‌ കൊടുക്കാന്‍ പറഞ്ഞു ഞാന്‍ തിരക്കിയപ്പോള്‍ എല്ലാവരും എല്ലാം അറിയട്ടെ ചെയ്തിട്ടുല്ലതൊക്കെ”

കാവ്യാ ആത്മഹത്യാ ചെയ്തതിനു പിന്നാലെ അബിന്‍ നാടുവിട്ടു. സംഭവം നടന്നു ദിവസങ്ങള്‍ക്ക് ശേഷമാണ് ആത്മഹത്യാ പ്രേരണക്ക് കേസ് എടുത്തത്‌. പ്രതിയെ രക്ഷിക്കാന്‍ വേണ്ടിയാണ് ഇതെന്നും ആരോപണം ഉണ്ട്.