തിരുവനന്തപുരം∙ പത്മനാഭസ്വാമി ക്ഷേത്രത്തിലെ കാണാതായ വജ്രമുത്തുകൾ കണ്ടെത്തി. മുത്തുകൾ മോഷ്ടിക്കപ്പെട്ടതല്ലെന്നും അടർന്നു പോയതെന്നുമാണ് ക്രൈബ്രാഞ്ച് അന്വേഷണറിപ്പോർട്ട്. വിഗ്രഹത്തിൽ ചാർത്തുന്ന രണ്ടു മാലകളിലേയും വിഗ്രഹത്തിനു മുകളിൽ ചൂടുന്ന കുടയിലേയും വജ്രങ്ങൾ കാണാതായെന്നായിരുന്നു പരാതി….

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കാണാതായ വജ്ര മുത്തുകള്‍ കണ്ടെത്തി. വിഗ്രഹത്തില്‍ ചാര്‍ത്തുന്ന മാലകളിലെയും മുകളില്‍ ചൂടുന്ന കുടകളിലെയും വജ്രങ്ങള്‍ ആണ് കാണാതായിരുന്നത്. വജ്രങ്ങള്‍ മോഷണം പോയതാല്ലെന്നും അടര്‍ന്നു വീണതാണെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്‌. ഐ ജി. എസ് ശ്രീജിത്തിന്റെ നേതൃത്തത്തില്‍ ഉള്ള അന്യേഷണ സംഘമാണ് വജ്രം കണ്ടെത്തിയത്. വിഗ്രഹത്തില്‍ ചാര്‍ത്തുന്ന മാലകള്‍ അഴിച്ചു മാറ്റിയപ്പോള്‍ മുത്തുകള്‍ അടര്‍ന്നു വീണതാണെന്നും സ്ഥിതീകരിച്ചു. അന്യേഷണ റിപ്പോര്‍ട്ട്‌ ഡി ജി പിക്ക് കൈമാറി.

കണ്ടെത്തിയ വജ്രം ആഭരണത്തില്‍ ഉള്ളതുമായി ഒത്തുനോക്കിയാണ് നഷ്ട്ടപെട്ടവ തന്നെയാണെന്ന് ഉറപ്പു വരുത്തിയത്. കോടികള്‍ വിലമതിക്കുന്ന മുത്തുകള്‍ ആണ് ഇവ. അമിക്കസ് ക്യുറി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എട്ടു വജ്രങ്ങള്‍ നഷ്ട്ടപെട്ടെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ക്ഷേത്ര മാനേജര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ 22 വജ്രം കാണാതായെന്നും പറഞ്ഞിരുന്നു.
അന്യേഷണ റിപ്പോര്‍ട്ട്‌ ഇനി കോടതിയില്‍ സമര്‍പ്പിക്കും. ഇതോടെ വലിയ വിവാദത്തിനു തിരശീല വീണു.