വേങ്ങരയില്‍ പിപി ബഷീര്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി.

 

“ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കാനിരിക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം”

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ പിപി ബഷീര്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി ആയേക്കും. ജില്ല കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും ഇദ്ദേഹത്തിന്റെ പേരാണ് നിര്‍ദ്ദേശിച്ചത്. ഇദ്ധേഹം ജനങ്ങള്‍ക്ക് സ്വീകര്യനാനെന്നും സ്ഥാനാര്‍ഥി ആകാന്‍ യോഗ്യന്‍ ആണെന്നും കമ്മിറ്റികള്‍ അഭിപ്രായപെട്ടു. തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗമാണ് പിപി ബഷീര്‍. ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം ഉണ്ടാകുമെന്ന് നേതൃത്വം അറിയിച്ചു.

കോഴിക്കോട് സര്‍ക്കാര്‍ കോളജില്‍ നിന്നും LLB ബിരുദം നേടിയ ആളാണ് ഇദ്ദേഹം. കഴിഞ്ഞ തവണ തവണയും ഇദ്ദേഹം വേങ്ങരയില്‍ നിന്നും ജനവിധി തേടിയിരുന്നു.

യുഡിഎഫ് സ്ഥാനര്തിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നാണ് നേതൃത്തത്തില്‍ നിന്നും ലഭിക്കുന്ന സൂചന. രണ്ടു ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുമെന്ന് ബി ജെ പി യും വെക്തമാക്കിയിരുന്നു.

അടുത്ത മാസം 11 ആണ് വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ അടുത്തമാസം 15 നും നടക്കും.