വേങ്ങര ഉപ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനർത്ഥിയായി ശൊഭാ സുരേന്ദ്രനെ പരിഗണിക്കുന്നതായി സൂചന.

എ എൻ രാധാകൃഷ്ണൻ ഉൾപ്പടെ പല പേരുകളും മുന്നോട്ട്‌ വരുന്നുണ്ടെങ്കിലും ശോഭയുടെ പേരിനാണു മുൻ തൂക്കമെന്ന് ബിജെപി വൃത്തങ്ങളിൽ നിന്നും അറിയുവാൻ കഴിഞ്ഞു.കഴിഞ്ഞ തവണ പാലക്കാട്‌ നിന്ന് മത്സരിച്ച്‌ രണ്ടാം സ്ഥാനത്തായ ശോഭാ സുരേന്ദ്രൻ ബിജെപി ജില്ലാ നേതൃത്വത്തിനെതിരെ രംഗത്ത്‌ വന്നിരുന്നു.അവരുടെ സ്ഥാനാർത്ഥിത്തം വിഭാഗീയത രൂക്ഷമായിരിക്കുന്ന ബിജെപിയിൽ അംഗീകരിക്കപ്പെടുമൊ എന്ന് കണ്ടറിയാം.

ബിജെപി യുടെ ദേശീയ എക്സിക്യൂട്ടീവ് അംഗവും, കേരളം സംസ്ഥാന ബിജെപി ജനറൽ സെക്രട്ടറിയുമാണ് ശോഭ സുരേന്ദ്രൻ.