എംഎസ്എഫ് ദേശീയ ജോയിന്റ് സെക്രട്ടറി എന്‍എ കരീമിനെതിരെ അച്ചടക്ക നടപടി. കരീമിനെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് നീക്കി. വേങ്ങരയിലെ സ്ഥാനാര്‍ത്ഥി വിഷയത്തില്‍ കെപിഎ മജീദിനെ പരോക്ഷമായി വിമര്‍ശിച്ചിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു കരീമിന്റെ വിമര്‍ശം. ജനം തോൽപ്പിക്കുന്നത്‌ വരെ മത്സരിക്കാൻ പാർട്ടി അവസരം കൊടു ക്കുകയും വോട്ടർമ്മാരെ കാണാതെ വിജയിച്ച്‌ പോയിരുന്ന ചരിത്രമുള്ള മണ്ടലത്തിൽ പിന്നേയും മത്സരിച്ച്‌ പാർട്ടിക്ക്‌ കറുത്ത അദ്ധ്യായത്തിനു കാരണക്കാരയവരും ജനകീയത ഇല്ലാത്തവരും ഒന്നും വേങ്ങരയിൽ സ്ഥാനാർത്ഥി ആകരുതെന്ന് പ്രവർത്തകർ ആഗ്രഗിക്കുന്നുണ്ട്‌ എന്നും ചേറുപ്പക്കാർക്ക്‌ ആർക്കെങ്കികും അവസരം നൽകണമെന്നും സൂചിപ്പിച്ചായിരുന്നു പോസ്റ്റ്‌.പിന്നീട്‌ വിവാദമായപ്പോൾ പോസ്റ്റ്‌ നീക്കം ചെയ്തിരുന്നു.

പോസ്റ്റ്‌ വിവാദമായപ്പോൾ തന്റേത്‌ വ്യക്തിപരമായ നിലപാടാണു എന്ന് പറഞ്ഞ്‌ കരീം മുന്നോട്ട്‌ വന്നിരുന്നു.എന്നാൽ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കുന്ന സന്ദർഭത്തിൽ ഇത്തരത്തിൽ പരാമർശ്ശം നടത്തിയത്‌ മുസ്ലിം ലീഗിനെ പ്രതിസന്ധിയിലാക്കിയിരുന്നു.ലീഗിനുള്ളിലെ ഗ്രൂപ്പിസം മറ നീക്കി പുറത്ത്‌ വന്നിരിക്കുകയാണു.