ഇടുക്കിയിൽ വൻ കഞ്ചാവ്‌ വേട്ട; ഒരാള്‍ അറസ്റ്റില്‍.

ഇടുക്കി പൂപ്പാറയിൽ വൻ കഞ്ചാവ് വേട്ട. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം നടത്തിയ തിരച്ചിലില്‍ ആണ് വന്‍ കഞ്ചാവ്‌ കൃഷി കണ്ടെത്തിയത്. ഈ പ്രദേശത്ത് കുറെ കാലമായി കഞ്ചാവ്‌ കൃഷിയും വ്യാജവാറ്റും നടക്കുന്നുണ്ട് എന്നാണു ലഭിച്ച വിവരം.

എക്സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ നീക്കതിനോടുവില്‍ ഒരാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പൂപ്പാറ സ്വദേശി മോളത്ത് ബിജുവാണ് അറസ്റ്റിലായത്. രണ്ടാഴ്ച്ച പ്രായമായ 1110 കഞ്ചാവ് ചെടികളാണ് എക്സൈസ് സംഘം കണ്ടെത്തിയത്. കണ്ടെത്തിയ  കഞ്ചാവ്  ചെടികള്‍ നശിപ്പിക്കുകയും ചെയ്തു. സ്ഥലത്ത് പ്രവർത്തിച്ചിരുന്ന വ്യാജവാറ്റു കേന്ദ്രവും നശിച്ചിച്ചു.

പരിശോധനക്കെത്തിയ എക്സൈസ് സംഘത്തെ ബിജു ആകമിക്കാൻ ശ്രമിച്ചു.