AIYF ചേർപ്പ് മണ്ഡലം എക്സിക്യൂട്ടീവ് അംഗം സ: കെ കെ ഷിഹാബിനെതിരെ മാതൃഭൂമി പത്രത്തിന്റെ പരാതിയുടെ പുറത്ത് പോലീസ് കേസ് എടുത്തിരിക്കുന്നു.

സംഘപരിവാറിന്റെ മത വർഗീയ അജണ്ടകളെ സപ്പോർട്ട് ചെയ്ത്കൊണ്ട് മാതൃഭൂമി കൊടുത്ത വാർത്തയ്ക്കെതിരെ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തതിനാണ് കെ.കെ.ഷിഹാബിനെതിരെ കേസെടുത്തിരിക്കുന്നത്. മാതൃഭൂമി പത്രത്തെ അപകീര്‍ത്തിപെടുത്താന്‍ ശ്രമിച്ചു എന്നാണു പരാതിയില്‍ പറയുന്നത്. ശിഹാബ് ഇപ്പോൾ കോഴിക്കോട് സ്റ്റേഷനിൽ ആണ്.അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ ഇപ്പോൾ തന്നെ പോകാമെന്നാണ് പോലീസ് പറയുന്നത്. എന്നാൽ അറസ്റ്റ് രേഖപ്പെടുത്താൻ പറ്റില്ല എന്നും. രേഖപെടുത്തിയാൽ ജാമ്യമെടുക്കില്ല എന്നുമാണ് ഷിഹാബ് പറയുന്നത്. ഷിഹാബിന്റെ അറസ്റ്റിൽ ശക്തമായ പ്രതിഷേധമാണുയർന്നിരിക്കുന്നത്.

കേസ് എടുത്തതിനു ശേഷം ശിഹാബിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌

“മാതൃഭൂമി ദിനപത്രത്തെ അപകീർത്തിപെടുത്താൻ ശ്രമിച്ചു എന്ന വ്യാജപരാതിയെ തുടർന്ന് കോഴിക്കോട് ടൌൺ സി.ഐ ഓഫീസിൽ എനിക്കെതിരെ മാതൃഭൂമി നൽകിയിട്ടുള്ള വ്യാജപരാതിയിൽ It act ,IPC 469 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചത്രേ.ദുർനടപ്പുമൂലം അപകീർത്തിയും അപമാനവും നേരിടുന്ന മാതൃഭൂമിയുടെ അഭിമാനമെങ്കിലും സംരക്ഷിക്കാൻ ഈ കേസിലൂടെ അവർക്കാവട്ടെ എന്ന് പ്രത്യാശിക്കുന്നു”