അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കനത്ത മഴ; മുന്‍കരുതലെടുക്കാന്‍ നിര്‍ദേശം.

അഞ്ചുവർഷത്തിനിടെ സംസ്ഥാനത്തുണ്ടായ ഏറ്റവും കനത്ത മഴയാണിത്. മഴയിൽ മുങ്ങി കേരളം. മഴയ്ക്കൊപ്പം ശക്തമായ കാറ്റുമുണ്ട്. വലിയ നാശ നഷ്ട്ടങ്ങള്‍ ഉണ്ടായി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തെത്തുടർന്നു ജാഗ്രതാനിർദേശം നൽകി. അഗ്നിശമനസേനയോടും ദുരന്തനിവാരണ വിഭാഗത്തോടും മുൻകരുതലുകളെടുക്കാൻ മുഖ്യമന്ത്രി ആവശ്യപെട്ടു.

കടല്‍ തീരങ്ങള്‍ , ഉരുള്‍ പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വസിക്കുന്ന ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും, മലയോര മേഖലയില്‍ രാത്രി ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അണക്കെട്ടുകളുടെ ജലനിരപ്പിനു ഗണ്യമായ വര്‍ധനവ്‌ ഉണ്ടായിട്ടുണ്ട്. ജല നിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.

ഈ സീസണിലെ ഏറ്റവും കൂടിയ മഴയാണ് ഞായറാഴ്ച രാവിലെ 8.30ന് അവസാനിച്ചത്. 79 മില്ലിമീറ്ററാണ് കേരളത്തിലാകെ രേഖപ്പെടുത്തിയ ശരാശരി മഴ. ഏറ്റവും കൂടുതൽ മഴ ലഭിച്ചതു പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ടാണ്. 235 മില്ലിമീറ്റർ….

മഴ കൊടുതി; വിവിധ വകുപ്പുകള്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചു.

ഈ മഴ തുടര്‍ന്നാല്‍ ഉണ്ടായേക്കാവുന്ന ദുരന്തങ്ങള്‍ നേരിടാന്‍ മുന്നോരുക്കങ്ങലുമായി സംസ്ഥാനം . വിവധ വകുപ്പുകള്‍ അതിനാവശ്യന്മായ നിര്‍ദേശങ്ങള്‍ നല്‍കി. ഒഡീഷയുടെയും കർണാടകയുടെയും തീരത്തു രൂപംകൊണ്ട അന്തരീക്ഷച്ചുഴികളും മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെയുള്ള ഭാഗത്തു രൂപംകൊണ്ട ന്യൂനമർദ പാത്തിയും ഒന്നിച്ചെത്തിയതാണ് കനത്ത മഴയക്കു കാരണം.

മുന്നൊരുക്കങ്ങള്‍ :

  • ജനങ്ങളെ ഒഴിപ്പിച്ചു മാറ്റി പാര്‍പ്പിക്കാനുള്ള സൗകര്യം, ചുമതല തഹസില്‍ദാര്‍ക്ക്.
  • ദുരന്ത നിവാരണ അതോറിറ്റി ഓരോ മണിക്കൂറിലും കളക്ടര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കും.
  • അട്ടപാടിയിലെക്ക് മെഡിക്കല്‍ വിഭാഗത്തെ അയക്കും. അപകട സ്ഥലങ്ങളിലേക്ക് ആംബുലന്‍സ് മറ്റു സൌകര്യങ്ങള്‍.
  • വണ്ടിപെരിയാര്‍ പാലത്തിലെ ഗതാഗതം നിരോധിച്ചു.
  • കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലെ തഹസിൽദാർമാരോട് ഇന്നലെ രാത്രിയിലും താലൂക്ക് കൺട്രോൾ റൂമിൽ തുടരാൻ നിര്‍ദേശം നല്‍കി.

ആഢ്യൻപാറ പദ്ധതി പ്രദേശത്ത് മണ്ണിടിച്ചിൽ.

നിലമ്പൂർ ആഢ്യൻപാറ ജലവൈദ്യുതി പദ്ധതി പ്രദേശത്ത് മണ്ണിടിച്ചിൽ. വൈദ്യുതോൽപാദനം തടസ്സപ്പെട്ടു. …
അട്ടപ്പാടി ചുരത്തിലെ വളവിൽ മലയിടിഞ്ഞു. കാഞ്ഞിരപ്പുഴ പൂഞ്ചോലയിൽ ഉരുൾപ്പൊട്ടി മൂന്നു വീടുകൾ തകർന്നു.