കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ
അന്തര്‍ ദേശീയ സമ്മേളനം റഷ്യയിൽ.


ലോകമെമ്പാടുമുള്ള വിവിധ കമ്മ്യൂണിസ്റ് പാർട്ടികളുടെ അന്തർ ദേശീയ സമ്മേളനം IMCWP(international meeting of communist and workers parties) എല്ലാ വർഷവും നടന്നു പോരുന്ന ഒന്നാണ്.1998 മുതലാണ് ഇത്തരത്തിലുള്ള സമ്മേളനം സംഘടിപ്പിക്കുവാൻ ആരംഭിച്ചത്. ഗ്രീക്ക് കമ്മ്യൂണിസ്റ് പാർട്ടിയാണ് ഇത്തരത്തിൽ വിവിധ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റുകൾക്കും പാർട്ടികൾക്കും ഒത്തു ചേരാനുള്ള ഒരു ആശയവുമായി മുന്നോട്ട് വന്നത്. 150 പരം രാജ്യങ്ങളിൽ ഉള്ള കമ്മ്യൂണിസ്റ് പാർട്ടികൾ ഈ സമ്മേളനത്തിൽ പങ്കെടുത്തു പോരുന്നു. 19 ആം സമ്മേളനം 2017 നവംബർ 2 മുതൽ 7 വരെ റഷ്യയിൽ ആണ് സംഘടിപ്പിക്കുന്നത്.കഴിഞ്ഞ വർഷം ഒക്ടോബർ 28 മുതൽ 30 വരെ വിയറ്റ്നാമിലെ ഹാനോയിലാണ് സമ്മേളനം നടന്നത്. ഇന്ത്യ, ബ്രസീൽ, ഗ്രീസ്,ലെബനൻ, പോർച്ചുഗൽ, റഷ്യ തുടങ്ങിയ രാജ്യങ്ങളാണ് സമ്മേളനത്തിന് നേതൃത്വം വഹിക്കുന്നത്.2016 ലെ സമ്മേളനത്തിൽ വിയറ്റ്‌നാം കമ്മ്യൂണിസ്റ്റു പാർട്ടി കൂടി ഉൾപ്പെട്ട 19 അംഗ പ്രവർത്തന സമിതിയെ 2016-18 സംയുക്ത ഏകോപന പ്രവർത്തനങ്ങൾക്കായി ചുമതലപ്പെടുത്തിയിരുന്നു.ഒക്ടോബർ വിപ്ലവത്തിന്റെ 100 ആം വാർഷികമായ 2017 ലെ റഷ്യൻ സമ്മേളനം വളരെ സവിശേഷത നിറഞ്ഞതാണ്.

Please enter facebook post url.

ലോകമെമ്പാടും നടമാടുന്ന ഫാസിസത്തിനെതിരെ പൊരുതാൻ കമ്മ്യൂണിസ്റ്റുകൾക്കെ കഴിയൂ എന്നത് `സുവ്യക്തമാണ്. അത് കൊണ്ട് തന്നെ ഈ സമ്മേളനത്തിന്റെ പ്രചരണം ഏറ്റെടുക്കുക എന്ന ദൗത്യം ഇന്ത്യൻ കമ്മ്യൂണിസ്റ്റു പാർട്ടിയിൽ നിക്ഷിപ്തമാണ് എന്ന് സിപി ഐ നേതൃത്വം പറയുന്നു. ലോക ജനതയെ മുഴുവൻ കമ്മ്യൂണിസ്റ്റ് കൊടിക്കീഴിൽ അണി നിരത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി അവർ വിലയിരുത്തുന്നു. ഇന്ത്യയിൽ ഈ ലക്ഷ്യത്തിലേക്ക് അടുത്തു കൊണ്ടിരുന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തളർത്തിയത് 1964 ലെ പിളർപ്പായിരുന്നു. മിക്ക രാജ്യങ്ങളിലും ഇതേ സാഹചര്യങ്ങൾ പിന്നോട്ടടിച്ചിരുന്നു. എന്നാൽ ഇന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ ഉണ്ടായിരിക്കുന്ന ഈ ഏകോപനം പുത്തനുണർവാണ് നല്കിയിരിക്കുന്നത് എന്ന് വേണം കരുതാൻ. അത് കൊണ്ട് തന്നെ 2017 നവംബർ 2 മുതൽ 7 വരെ റഷ്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ അന്തർ ദേശീയ സമ്മേളനത്തിന്റെ പ്രചാരണത്തിനും വിജയത്തിനുമായി സിപി ഐ മുന്നിട്ടിറങ്ങുന്നു എന്നതും ശ്രദ്ധേയമാണ്.