മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ കെ എന്‍ എ ഖാദര്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി. പാണക്കാട് രാവിലെ ചേര്‍ന്ന പാര്‍ലമെന്‍ററി യോഗത്തിലാണ് തീരുമാനം. സംസ്ഥാന പ്രസിഡണ്ട്‌ ഹൈദറലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. 2011ൽ വള്ളിക്കുന്നിൽനിന്നു മത്സരിച്ചു ജയിച്ച അദ്ദേഹത്തിനു കഴിഞ്ഞതവണ സീറ്റ് നൽകിയില്ല. മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി ആണ് ഇദ്ദേഹം.

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.എ. ലത്തീഫ് സ്ഥാനാര്‍ഥിയാകുമെന്ന വിധത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ലത്തീഫിനെ പാണക്കാട്ടെക്ക് വിളിപ്പിച്ചതും ഈ സാധ്യതകള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തിരുന്നു. എന്നാല്‍ പാര്‍ലമെന്‍ററി ബോര്‍ഡ് ഖാദരിന്റെ പേരാണ് നിര്‍ദ്ദേശിച്ചത്. പി.എം.എ. സലാം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടായിരുന്നു.

എന്നാല്‍ സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന ഭീഷണി ഫലം കണ്ടതാണ് അവസാന നിമിഷം കെ എന്‍ എ ഖാദര്‍ സ്ഥാനര്തിയാക്കാന്‍ കാരണമായതെന്നും പറയുന്നു. കുഞ്ഞാലിക്കുട്ടി നിര്‍ദേശിച്ച സ്ഥാനര്തികളെ തഴഞ്ഞു ഇദ്ദേഹത്തെ സ്ഥനാര്തിയാക്കിയത് കുഞ്ഞാലിക്കുട്ടിക്ക് ഏറ്റ വലിയ തിരച്ചടിയായി വിലയിരുത്തുന്നു.

ലീഗില്‍ തന്നെ ഒരു വിഭാഗം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിന്നും വിട്ടു നിന്നതായും, ഖാദറിനെ സ്ഥാനതിയാക്കിയാല്‍ അതൃപ്തി ഉള്ളതായും അറിവുണ്ട്. സ്ഥാനര്തിയാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപെട്ട മജീദ്‌ മത്സരിക്കാനില്ലെന്ന് തങ്ങളെ അറിയിച്ചതോടെയാണ് ഖാദറിന് സാധ്യത വര്‍ധിച്ചത്. മജീദിന്റെ തീരുമാനം സ്വമേധയാല്‍ ഉള്ളതാല്ലെന്നും, മറ്റാര്‍ക്കോ വേണ്ടി ബാലിയാടായതനെന്നും ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് സി.പി. ബാവ ഹാജി, മുൻ എംഎൽഎ അബ്ദുറഹിമാൻ രണ്ടത്താണി എന്നിവരുടെ പേര് ആദ്യഘട്ടത്തിലുയർന്നെങ്കിലും പിന്നീടു മങ്ങി. ഇവരെ പിന്തുനച്ചും ഒരു വിഭാഗം മുന്നോട്ടു വന്നിരുന്നു. ഒടുവില്‍ പാണക്കാട്ട് വച്ച് നടന്ന ചര്‍ച്ചയില്‍ കെ എന്‍ എ ഖാദറിനെ സ്ഥാനര്തിയായി പ്രഖ്യാപിക്കുകയായിരുന്നു.