തട്ടുകടകള്‍ കൊലയാളിയോ?- malayalamviralnews.com അന്വേഷണം.

മലപ്പുറം:

ഭക്ഷണ ശീലങ്ങള്‍ എങ്ങനെ എന്ത് എന്നൊന്നും വലിയ കാര്യമാല്ലതെയാണ് നമ്മുടെയെല്ലാം ജീവിതം. എന്ത് എവിടെ നിന്ന് കിട്ടിയാലും നമ്മള്‍ കഴിക്കാന്‍ തയ്യാറാണ്. ഇതില്‍ പ്രമുഖമാണ് തട്ടുകടകള്‍. കുറഞ്ഞ വില കൂടിയ രുചി. അതാണ്‌ തട്ടുകടകള്‍ എന്നാണു പൊതുവേ വിലയിരുത്തല്‍. ഈ ശീലത്തെയാണ് പലരും മുതലെടുക്കുന്നത്. 5 രൂപക്ക് ചായയും ചെറുകടികളും സുലഭമായി ലഭിക്കുന്ന തട്ടുകടകള്‍ കൂണുകള്‍ പോലെ വളര്‍ന്നു വരുന്നുണ്ട്. വഴിയോര തട്ടുകടകള്‍ ഏതു സാഹചര്യത്തില്‍ ആണ് പ്രവര്ത്തിക്കുന്നതെന്നോ എന്തെല്ലാം അവിടെ ഉപയോഗിക്കുന്നു എന്നോ ശ്രദ്ധിക്കാനോ ആരും തയ്യാറല്ല.

എന്നാല്‍ തട്ടുകടകളില്‍ ഭക്ഷണം പാകം ചെയ്യുന്നത് വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആണെന്ന പരാതി വ്യാപകമാണ്. റോഡ്‌ സൈഡില്‍ സ്ഥല പരിമിതി മൂലം ഓടകളുടെ മുകളിലും ചെറിയ വെള്ളകെട്ടുകള്‍ക്ക് മുകളിലും എല്ലാമായിട്ടാണ് ഒട്ടുമിക്ക തട്ടുകടകളും പ്രവര്‍ത്തിക്കുന്നത്. അവിടെ ഉപയോഗിക്കുന്ന ജലം, ഉപയോഗിക്കുന്ന എണ്ണ, മാവുകള്‍, ഇറച്ചികള്‍ തുടങ്ങി എല്ലാം എവിടെ നിന്ന് ലഭ്യമാകുന്നു എന്നോ എത്ര ദിവസം തുടര്‍ച്ചയായി ഉപയോഗിക്കുന്നു എന്നോ നമ്മളാരും പരിശോധിക്കാറില്ല. ഇത്തരം ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നത്‌ വലിയ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് നമ്മള്‍ ഓര്‍ത്തിരിക്കണം. ലിക്വഡ് പാരാഫിന്‍ അഥവാ വിലകുറഞ്ഞ എണ്ണയുടെ ആവര്‍ത്തന ഉപയോഗം, അജിനമോട്ടോ, മറ്റു കളര്‍ വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന മായങ്ങള്‍ എല്ലാം ഇവിടങ്ങളില്‍ സുലഭമായി ഉപയോഗിക്കുന്നുണ്ട് എന്നാണ് യാഥാര്‍ത്ഥ്യം.

എന്നാല്‍ വലിയ കൊട്ടാരം കണക്കെ കെട്ടിപൊക്കിയ ഹോട്ടലുകളുടെ അവസ്ഥയും വെത്യസ്തമല്ല. ഇതിനെല്ലാം നമ്മള്‍ക്ക് ചെയ്യാന്‍ കഴിയുന്നത്‌ പുറത്തു നിന്നും ഭക്ഷണം കഴിക്കുന്ന ശീലങ്ങള്‍ കുറയ്ക്കുക. ആവശ്യമായവ നമ്മുടെ വീടുകളില്‍ ഉണ്ടാക്കി കഴിക്കുക. നമ്മള്‍ ഉണ്ടാക്കി കഴിക്കുന്ന ഭക്ഷണത്തെക്കാള്‍ കൂടുതലായി അവിടെ നിങ്ങള്‍ അനുഭവിക്കുന്ന രുചി മായം ചെര്‍ക്കപെട്ടതിന്റെയാണെന്ന സത്യം തിരിച്ചറിയുക.

ഉഴുന്നിന് വിലയില്‍ ഉണ്ടായ ഗണ്യമായ വര്‍ദ്ധന തട്ടുകടകളില്‍ മൈദ മാവ് പുളിപ്പിച്ച് ഉണ്ടാക്കുന്ന ദോശകള്‍ക്ക് സ്ഥാനം നല്‍കി. മലയാളികള്‍ക്ക് ഇപ്പോള്‍ പ്രിയവും അത് തന്നെയാണ്. കുറഞ്ഞ സ്ഥല സൌകര്യത്തില്‍ ഭക്ഷണങ്ങള്‍ മുന്കൂടി ഉണ്ടാക്കി കൊണ്ട് വരുന്നവയും അവ ആവശ്യാനുസാനം ചൂടാക്കി നല്‍കുകയും ആണ് മിക്ക തട്ട് കടകളിലും ചെയ്യുന്നത്. അത് ഉണ്ടാക്കുന്ന സാഹചര്യമോ വൃത്തിയോ കഴിക്കുന്ന നമ്മള്‍ക്ക് അറിയാന്‍ കഴിയുന്നില്ല.

തുറന്നു വച്ച ഭക്ഷണ സാധനങ്ങള്‍ വഴിയോരത്ത് വച്ച് വില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന പൊടി പടലങ്ങള്‍, മറ്റു പ്രശ്നങ്ങള്‍ എല്ലാവര്ക്കും പറയാതെ തന്നെ മനസ്സിലാകും. എല്ലാ തട്ടുകടകളിലും, ഇപ്പോള്‍ ഏറെക്കുറെ വലുതും ചെറുതുമായ ഹോട്ടലുകളിലും ഭക്ഷണം പാകം ചെയ്യുന്നത് അന്യ സംസ്ഥാന തൊഴിലാളികള്‍ ആണ്. ഭക്ഷണം പാകം ചെയ്യുന്നതിന് വേണ്ട എല്ലാ മുന്‍കരുതലുകളും കാറ്റില്‍ പരാതിയാണ് ഇവിടെയെല്ലാം പാകം ചെയ്യലും വില്‍പ്പനയും നടക്കുന്നത്. ഇന്ന് കാണുന്നവായില്‍ 85 ശതമാനം തട്ട് കടകളും അനതിക്രിതമായി പ്രവര്‍ത്തിക്കുന്നവയാണ്.

ഇനി മഴക്കാലമാണ്. ഡെങ്കി പണി,കോളറ തുടങ്ങി എല്ലാം രോഗങ്ങളും പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള സമയമാണ്. ഇത്തരം രോഗങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപെട്ടത്തില്‍ ഏറെയും ഭക്ഷണത്തില്‍ നിന്നുമുള്ളതാണ്. മറ്റൊരു ഞെട്ടിക്കുന്ന വിവരം കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകളില്‍ 12 ശതമാനം മാത്രമേ അതിക്രിതരുടെ ലൈസെന്‍സോടെ പ്രവര്ത്തിക്കുന്നവയൊള്ളൂ എന്നതാണ്.

സര്‍ക്കാരിനു ഇത്തരം സംരംഭകരെ നിയന്ത്രിക്കാനോ, അവരില്‍ നിന്നും നികുതി ഈടാക്കാനോ സാധിക്കുന്നും ഇല്ല. കഴിഞ്ഞ 10 വശത്തിനുള്ളില്‍ 8000-ത്തോളം തട്ടുകടകള്‍ പ്രവര്‍ത്തനം ആരംഭിച്ച ത്രിശൂര്‍ ജില്ലയാണ് ഒന്നാം സ്ഥാനത്ത്.

സര്‍ക്കാരുകള്‍ ഇത്തരം ഭക്ഷണ ശാലകളെ നിയന്ത്രിക്കാനോ, നിയമപരമായി നേരിടാനോ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ല എന്നത് പ്രധാനപെട്ട വിഷയമാണ്. യാതൊരു നിയന്ത്രണവും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന 82 ശതമാനത്തോളം തട്ടുകടകളുടെ നിയന്ത്രണം ആരുടെ കയ്യിലാണ്. ഭക്ഷണം കഴിച്ചുണ്ടാകുന്ന നഷ്ട്ടങ്ങള്‍ക്ക്, പ്രശങ്ങള്‍ക്ക് ആരാണ് ഉത്തരവാദി. സൂക്ഷിക്കുക. നമ്മുടെ കയ്യിലെ പണം നല്‍കി നമ്മള്‍ വാങ്ങി കഴിക്കുന്നത്‌ പൂര്‍ണ്ണമായും നമ്മുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കാത്താവ ആയിരിക്കണം. ഇത്തരം വൃത്തിഹീനമായ തട്ടുകടകളെ, ഹോട്ടല്‍ , മറ്റു ഭക്ഷണ ശാലകളെ നിയന്ത്രിക്കാന്‍ നമുക്ക് സാധിച്ചില്ലെങ്കിലും വൃത്തി ഹീനമായ ബക്ഷ ശാലകളെ തിരിച്ചറിഞ്ഞു വേണ്ടെന്നു വെക്കാനെങ്കിലും നമുക്ക് സാധിക്കണം.

Special report – Malayalam viral news.com