കേരള സർവകലാശാലയുടെ കീഴിൽ തകൃതിയായി നടക്കുന്ന സീറ്റ്‌ കച്ചവടങ്ങൾക്കു ചുക്കാൻ പിടിക്കുന്നത് എസ്എഫ്ഐ വനിതാ  സെനറ്റ് അംഗമാണെന്നു ആരോപണം.

സീറ്റ് വേണ്ട വിദ്യാര്‍ത്ഥിയോട് പണം ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണം ഒരു പ്രമുഖ ചാനൽ പുറത്തുവിട്ടു. കേരള സര്‍വകലാശാലയുടെ കീഴിലുളള തിരുവനന്തപുരം സംസ്‌കൃത കോളജില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥി ഇത് സംബന്ധിച്ച് സി.പി.എം നേതാക്കള്‍ക്ക് പരാതി നല്‍കി. വിതുര സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് ബിരുദ കോഴ്‌സിന് പ്രവേശനം ലഭിക്കുന്നതിനാണ് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റും കേരള സര്‍വകലാശാല സെനറ്റ് അംഗവുമായ വനിത നേതാവ് പണം ആവശ്യപ്പെട്ടത്.

മാനദണ്ഡങ്ങള്‍ മറികടന്ന് പ്രവേശനം നേടിക്കൊടുക്കാന്‍ മറ്റൊരു എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം വഴി 25000 രൂപ ആവശ്യപ്പെട്ടെങ്കിലും പിന്നീടത് കുറച്ചു 20000 രൂപയിൽ ഉറപ്പിക്കുകയായിരുന്നു.

ഈ ദുരനുഭവം നേരിടേണ്ടി വന്നത് എസ്.എഫ്.ഐ കാരനായ വിദ്യാർത്ഥിക്ക് തന്നെയാണ് എന്നതാണ് ഞെട്ടിപ്പുക്കുന്നത്. കൂടെ സെനറ്റ് അംഗത്തിന്റെ ഉപദേശവും, അവിടെ പോയി എസ്എഫ്ഐ ഒന്നും കളിക്കരുത്!!