കേരള സർക്കാറിന് നേഴ്സിങ്ങ് സമൂഹത്തിന്റെ അഭിവാദ്യം; സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർക്ക് സർക്കാർ നഴ്‌സുമാരുടേതിന് തുല്യമായ ശമ്പളം!

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർക്ക് സർക്കാർ നഴ്‌സുമാരുടേതിന് തുല്യമായ ശമ്പളം! സർക്കാർ കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ച് ഉത്തരവ് ഉടനിറങ്ങും; 200 കിടക്കയ്ക്ക് മുകളിലുള്ള ആശുപത്രികളിലെ നഴ്‌സുമാർക്ക് 32,960 രൂപ ശമ്പളം..! 100നും 200നു ഇടയിൽ കിടക്കയുള്ള ആശുപത്രികളിൽ 29,760 രൂപ നൽകണം; 50നും 100നും താഴെ കിടക്കയുള്ളിടത്ത് 24960 രൂപയും! ജോലിയുടെ ഭാഗമായി ട്രെയിനികളെ നിയമിക്കാൻ പാടില്ലെന്നും നിർദ്ദേശം:

കഴിഞ്ഞ ഒരുപാട് കാലമായി നേഴ്സ്മാര്‍ തുടരുന്ന പോരാട്ടത്തിനാണ് ഈ സര്‍ക്കാര്‍ അര്‍ഹമായ പിന്തുണ നല്‍കുന്നത്. ചെയ്യുന്ന ജോലിക്ക് അര്‍ഹമായ വേതനം നല്‍കാതെ ചൂഷണം ചെയ്യുന്ന സ്വകാര്യ ആശുപത്രികള്‍ക്കെതിരെ ശക്തമായ താക്കീതാണ് ഈ നടപടി.

അധിക സമയ ജോലിക്ക് മാന്യമായ വേതനം നല്‍കാതെ നേഴ്സ്മാരെ ചൂഷണം ചെയ്യുന്നതും ആദ്യ കാലങ്ങളില്‍ പുറം ലോകം അറിഞ്ഞിരുന്നില്ല. എന്നാല്‍ ശക്തമായ സമരങ്ങളുമായി നേഴ്സ്മാര്‍ രംഗത്ത് എത്തിയതോടെയാണ് ഇത്തരം ചൂഷണങ്ങള്‍ പുറം ലോകം അറിഞ്ഞത്. നേഴ്സ്മാര്‍ക്ക് പിന്തുണയുമായി ഇടതുപക്ഷ സംഘടനകളും മുന്നോട്ട് വന്നതോടെയാണ് സമരത്തിന്‌ സമൂഹത്തില്‍ കൂടുതല്‍ പ്രാധാന്യം ഉണ്ടായത്.

കേരള സര്‍ക്കാരിന്റെ ഈ നടപടി സ്വഗതാര്‍ഹാമാനെന്ന് നേഴ്സ്മാര്‍ പറഞ്ഞു. ഉത്തരവ് പുറത്തിറങ്ങിയാല്‍ നേഴ്സ് സമൂഹത്തിനു ലഭിക്കുന്ന മികച്ച അഗീകാരം ആയിരിക്കും ഇതെന്നും ജാസ്മിഷാ അഭിപ്രായപെട്ടു.

ഇനിയും നേഴ്സ്മാരെ ചൂഷണം ചെയ്യാന്‍ അനുവധിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇടതു പക്ഷ സര്‍ക്കാര്‍. ചെയ്യുന്ന ജോലിക്ക് മാന്യമായ വേതനം ഉറപ്പു വരുത്തുക എന്നത് ഇടതു പക്ഷ സര്‍ക്കാരിന്റെ അജണ്ടയാണെന്നും സര്‍ക്കാര്‍ പറഞ്ഞു.

സർക്കാർ തീരുമാനത്തെ UNA ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നതായും ജാസ്മിൻ ഷാ വ്യക്തമാക്കി.

സുപ്രീം കോടതി നിർദ്ദേശം അനുസരിച്ചു ജഗദിഷ് പ്രസാദ് കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം എന്ന ഖ്യാതി കേരളത്തിന്. കേരളത്തിലെ നഴ്സുമാർക്ക് അഭിമാനിക്കാം യു എൻ എ എന്ന പ്രസ്ഥാനത്തിന്റെ കീഴിൽ അവസാനിപ്പിച്ചത് നൂറ്റാണ്ടുകളായി തുടർന്ന അടിമത്തമാണെന്നും സന്തോഷം പങ്കുവെക്കവേ യുഎൻഎ നേതാക്കൾ പറയുന്നു.