പലായനം ചെയ്യേണ്ടിവന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികളെ മ്യാന്മര്‍ തന്നെ തിരിച്ചെടുക്കണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന.

പലായനം ചെയ്യേണ്ടിവന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികളെ മ്യാന്മര്‍ തന്നെ തിരിച്ചെടുക്കണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. യു.എന്‍ പൊതുസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു  ഹസീന.

റോഹിങ്ക്യകള്‍ക്ക് മ്യാന്മറില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്നും, അവര്‍ അവിടുത്തെ പൌരന്മാര്‍ ആണെന്നും ഷെയ്ഖ്‌ ഹസീന പറഞ്ഞു. അവര്‍ക്ക് പാര്‍പ്പിടവും സംരക്ഷണവും നല്‍കണം. അവര് ഉപദ്രവിക്കുകയും പീഡനത്തിനിരയാക്കുകയും ചെയ്യരുതെന്നും അവര്‍ കൂടിചേര്ര്‍ത്തു.

റോഹിങ്ക്യകള്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങി വരുന്നത് തടയാന്‍ അതിര്‍ത്തിയില്‍ മ്യാന്മര്‍ സൈന്യം കുഴി ബോംബുകള്‍ സ്ഥപിച്ചിരിക്കുകയാണെന്നും അവരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ നയതന്ത്രപരമായി തന്നെ മ്യാന്മര്റിനോട് ആവശ്യപെടുമെന്നും ഷെയ്ഖ്‌ ഹസീന കൂട്ടിച്ചേര്‍ത്തു.   മ്യാന്മറിലെ കൂട്ടക്കുരുതിക്കെതിരെ പ്രതികരിക്കാന്‍ രാജ്യത്തോടൊപ്പം നില്‍ക്കണമെന്നും ശൈഖ് ഹസീന യുഎന്‍ പൊതുസഭാസമ്മേളനത്തിലെത്തിയ അതിഥി രാജ്യങ്ങളോട് ആവശ്യപ്പെട്ടു. മ്യാന്മറില്‍ ബുദ്ധതീവ്രവാദികളുടെ ക്രൂരത രൂക്ഷമായതോടെ ഇതിനകം നാല് ലക്ഷത്തിലധികം പേരാണ് ബംഗ്ലാദേശിലേക്കെത്തിയത്.